Mon. Dec 23rd, 2024
ലാ​ഗോ​സ്​:

സം​ഘ​ർ​ഷ​ഭൂ​മി​യാ​യി മാ​റി​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ​നൈ​ജീ​രി​യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 47 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്​​ഥാ​ന​മാ​യ അ​ബു​ജ​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ക​ദു​ന പ്ര​വി​ശ്യ​യി​ലാ​ണ്​ വീ​ണ്ടും സാ​യു​ധ സം​ഘം കു​രു​തി ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തിൻ്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

കാ​ലി​ക​ളെ മേ​യ്​​ച്ച്​ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന പ്ര​വി​ശ്യ​യി​ൽ ഫു​ലാ​നി വം​ശ​ക്കാ​രാ​യ യു​വാ​ക്ക​ൾ ഹോ​സ വം​ശ​ത്തി​നു നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 2021ൽ​മാ​ത്രം 2500 ഓ​ളം പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്.