Thu. Dec 19th, 2024
ന്യൂയോർക്ക്:

തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ ജനലില്‍ തൂങ്ങിയാടുന്ന രണ്ട് ആണ്‍കുട്ടികളുടെ ഭയാനകമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് വില്ലേജിലാണ് സംഭവം. 13ഉം 18ഉം വയസുള്ള രണ്ട് കൗമാരക്കാർ കത്തുന്ന കെട്ടിടത്തിൽ നിന്ന് ജനലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോയുടെ തുടക്കത്തില്‍ ഒരാള്‍ ജനാലയില്‍ തൂങ്ങിക്കിടക്കുന്നതു കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ആദ്യത്തെയാൾക്ക് സമീപത്തുള്ള വലിയ പൈപ്പില്‍ പിടിക്കാൻ കഴിഞ്ഞു. കുറത്തു കഴിഞ്ഞപ്പോള്‍ പൈപ്പില്‍ പിടിക്കാന്‍ സഹായിച്ചു.

ഈ സമയം ജനാലയിലൂടെ കറുത്ത പുക ഉയരുന്നതും പെട്ടെന്ന് തന്നെ തീ പടരുന്നതും കാണാം. ഇതിനിടയില്‍ ആണ്‍കുട്ടികള്‍ പൈപ്പിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെടുന്നുണ്ട്. കെട്ടിടം മുഴുവനായി തീ വിഴുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാത്തുനില്‍ക്കാതെ അവര്‍ സ്വയം രക്ഷപ്പെടുകയായിരുന്നു.

അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ നില തൃപ്തികരമാണ്. ഗുഡ് ന്യൂസ് കറസ്പോണ്ടന്‍റാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവര്‍ കൗമാരക്കാരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുണ്ട്.