Wed. Mar 5th, 2025
മഹാരാഷ്ട്ര:

മണ്ഡലത്തിലെ റോഡുകൾ ‍ഹേമമാലിനിയുടെ കവിളുകൾ പോലെയാണെന്ന ശിവസേന മന്ത്രിയുടെ പരാമർശം വിവാദത്തിൽ. മഹാരാഷ്ട്രയിൽ ബോധ്വാദ് നഗറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയായിരുന്നു ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീലിന്റെ വിവാദ പരാമർശം. പ്രസംഗം വൈറലായതോടെ വനിതാ കമ്മീഷൻ മന്ത്രിയോട് ഖേദം പ്രകടിപ്പിക്കണം എന്നാവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

മണ്ഡലത്തിലെ റോഡ് ഇപ്പോൾ നോക്കൂ. എത്ര സുന്ദരമാണ്. 30 വർഷമായി എംഎൽഎയായവർ വന്ന് കാണണം. അതു ഹേമമാലിനിയുടെ കവിളുകൾ പോലെയല്ലെങ്കിൽ ഞാൻ രാജിവയ്ക്കും എന്നായികുന്നു ഗുലാബ്രാവു പാട്ടീലിന്റെ വാക്കുകൾ.

ബിജെപി നേതാവ് ഏക്നാഥിനെ ഉന്നമിട്ടായിരുന്നു പ്രസ്താവനയെങ്കിലും ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. 2019 ൽ മന്ത്രി പി സി ശർമയും ഇതേ പ്രസ്താവനയിലൂടെ വിവാദത്തിലകപ്പെട്ടിരുന്നു. കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകളുടെ നിർമാണമെന്ന് രാജസ്ഥാൻ മന്ത്രിയും വിവാദ പ്രസ്താവന നടത്തി.