Sat. Apr 27th, 2024
ന്യൂഡ‍‍ൽഹി:

വിദ്യാർത്ഥികളുടെ തുടർച്ചയായ ആത്മഹത്യകൾ കാരണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്​ ഹോസ്റ്റലുകളിൽ നിന്ന് സീലിങ്ങ് ഫാനുകൾ ഒഴിവാക്കുന്നു. ഈ വർഷം മാർച്ചിന്​ ശേഷം നാല്​ വിദ്യാർത്ഥികളാണ്​ ഐ ഐ എസ്​ സി ഹോസ്റ്റലുകളിൽ ആത്മഹത്യ ചെയ്​തത്​. ഇതിൽ മൂന്നു പേരും തൂങ്ങി മരിക്കുകയായിരുന്നു.

സീലിങ്ങ് ഫാനുകൾക്ക് പകരം ടേബിൾ ഫാനുകളോ, വാൽ മൗണ്ട് ഫാനുകളോ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് വ്യക്തിഗത മാനസികാരോഗ്യ ക്ലാസ്സുകളും കൗൺസിലിങ്ങുകളും നൽകുമെന്നും അധികൃതർ പറഞ്ഞു.

എന്നാൽ വിദ്യാർത്ഥി ക്ഷേമവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ പറയുന്നത്​. ലോക്​ഡൗൺ കാലയളവിൽ ഹോസ്റ്റലിൽ തന്നെ തുടരേണ്ടി വന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധിച്ചില്ലെന്നും സീലിംങ്ങ് ഫാനുകൾ ഒഴിവാക്കുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.