ഫിറോസാബാദ്:
സർക്കാർ പദ്ധതിയിൽ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ തുണ്ട്ലയിലാണ് സംഭവം. സാമൂഹിക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു.
ഇതിൽ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന പദ്ധതിയുടെ കീഴിൽ നവവധൂവരൻമാർക്ക് ധനസഹായം നൽകും. ഇതിലൂടെ ഓരോ ദമ്പതികൾക്കും 35,000 രൂപ വീതം നൽകും. 20,000 രൂപ വധുവിന്‍റെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. 10,000 രൂപയുടെ സമ്മാനങ്ങൾ നൽകുകയും ചെയ്യും.
51 ദമ്പതികളുടെ വിവാഹമാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിന്‍റെ നേതൃത്വത്തിൽ നടത്തിയത്. വിവാഹിതരായവർ സഹോദരിയും സഹോദരനുമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. സഹോദരനെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.