Mon. Dec 23rd, 2024
മുംബൈ:

ടീം ഇന്ത്യയുടെ ഏകദിന നായകപദവിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ വിരാട് കൊഹ്‌ലിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ക്യാപ്റ്റന്‍സി ഭാരം ഒഴിവായതോടെ രണ്ട് വര്‍ഷം മുമ്പുവരെ കണ്ടതുപോലെ കൊഹ്‌ലിയുടെ ബാറ്റില്‍ നിന്ന് തുടരെ സെഞ്ചുറികള്‍ ഒഴുകുമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്.

‘രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനാക്കിയപ്പോള്‍ 20, 30, 40 റണ്‍സുകള്‍ ബിഗ് സ്‌കോറുകളായി മാറ്റുന്നത് നാം കണ്ടിരുന്നു. ക്യാപ്റ്റനാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കും. ഷോട്ട് സെലക്‌ഷന്‍ മെച്ചപ്പെടും. മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് കീഴില്‍ അഞ്ച് കിരീടങ്ങള്‍ നേടിയത് നാം കണ്ടതാണ്.

വൈറ്റ് ബോള്‍ ക്യാപ്റ്റനാകുമ്പോള്‍ രോഹിത് കൂടുതല്‍ റണ്‍സ് കണ്ടെത്തുമെന്ന് കരുതാം’ എന്നും ഗാവസ്‌കര്‍ പറഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മാത്രമല്ല ഇന്ത്യന്‍ ടീമിനെ മുമ്പ് ചുരുക്കം അവസരങ്ങളില്‍ നയിച്ചപ്പോഴും മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. രോഹിത് 2018ല്‍ ഇന്ത്യയെ നിദാഹസ് ട്രോഫിയിലും ഏഷ്യ കപ്പിലും കിരീടത്തിലേക്ക് നയിച്ചിരുന്നു.