Sat. Jan 18th, 2025
വ​ത്തി​ക്കാ​ൻ:

ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച 85 വ​യ​സ്സ്​ തി​ക​ഞ്ഞു. അ​നാ​ഥ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കു​മൊ​പ്പം ജ​ന്മ​ദി​നം ല​ളി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന പ​തി​വ്​ ഇ​ത്ത​വ​ണ​യും തെ​റ്റി​ച്ചി​ല്ല. പോ​പ്​​​ പ​ദ​വി​യി​ൽ എ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം, ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ പ​രി​ഷ്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബ​ദ്ധ​ശ്ര​ദ്ധ​നാ​ണ്.

ഇ​ദ്ദേ​ഹ​ത്തിൻ്റെ മു​ൻ​ഗാ​മി ബെ​ന​ഡി​ക്​​ട്​ 16ാമ​ൻ ഈ ​പ്രാ​യ​ത്തി​ലാ​ണ്​ വി​ര​മി​ച്ച​തെ​ങ്കി​ലും പോ​പ്​ ​ഫ്രാ​ൻ​സി​സ്​ ഈ ​പ്രാ​യ​ത്തി​ലും ഊ​ർ​ജ​സ്വ​ല​ത​യോ​ടെ രം​ഗ​ത്തു​ണ്ട്. ഇ​റ്റാ​ലി​യ​ൻ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രൻ്റെ മ​ക​നാ​യി 1936 ഡി​സം​ബ​ർ 17ന് ​അ​ർ​ജ​ൻ​റീ​ന​യി​ലെ ബ്വേ​ന​സ് ഐ​റി​സി​ലെ ഫ്ലോ​റ​സി​ൽ ജോ​ർ​ജ് മാ​രി​യോ ബ​ർ​ഗോ​ളി​യോ ആ​യാ​ണ്​ പോ​പ്പിൻ്റെ ജ​ന​നം.