Wed. Dec 18th, 2024
പോങ്യാങ്​:

ഉത്തരകൊറിയയിലെ പൗരൻമാരെ പത്തുദിവസത്തേക്ക്​ ചിരിക്കുന്നതിൽനിന്ന്​ വിലക്കേർപ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയൻ നേതാവ്​ കിം ​ജോങ്​ ഇല്ലിന്‍റെ ചരമവാർഷികത്തോട്​ അനുബന്ധിച്ചാണ്​ വിചിത്ര വിലക്ക്​.

ഡിസംബർ 17നാണ്​​ ഇല്ലിന്‍റെ പത്താം ചരമവാർഷികം. ചരമവാർഷികത്തോട്​ അനുബന്ധിച്ച്​ ചിരി മാത്രമല്ല, നിരവധി നിയന്ത്രണങ്ങളും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്​. മദ്യത്തിന്‍റെ ഉപയോഗം, ചിരി, വിനോദങ്ങളിൽ ഏർപ്പെടുന്നതിന്​ വിലക്ക്​ എന്നിവ നിലനിൽക്കുന്നുണ്ടെന്ന്​ അതിർത്തി നഗരമായ സിനിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട്​ പറഞ്ഞു. ഡിസംബർ 17ന്​ പലചരക്ക്​ സാധനങ്ങൾ വാങ്ങുന്നതിനും വിലക്കുണ്ട്​.

വിലക്ക്​ ലംഘിച്ചാൽ കർശന നടപടികളും പൗരൻമാർക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മുൻകാലങ്ങളിലെ വിലാപ വേളകളിൽ വിലക്ക്​ ലംഘിച്ചവരെ അറസ്റ്റ്​ ചെയ്​തിരുന്നു. അറസ്റ്റ്​ ചെയ്​ത്​ കൊണ്ടുപോയ​വരെ പിന്നെ കണ്ടിട്ടില്ല -പേര്​ വെളിപ്പെടുത്താത്ത പൗരൻ പറയുന്നു.