Wed. Jan 22nd, 2025
കൊച്ചി:

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” ചിത്രീകരണം തിരുവനന്തപുരവും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം .

ജനശ്രദ്ധനേടിയ മാച്ച് ബോക്സ്, തി മി രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.