Mon. Dec 23rd, 2024
കൊച്ചി:

ദിലീപ് ഉർവ്വശി എന്നിവർ ആദ്യമായി ജോഡിയായി നാദിർഷ സംവിധാനം ചെയ്യുന്ന “കേശു ഈ വീടിന്റെ നാഥൻ” ന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി,കോട്ടയം നസീർ,മോഹന്‍ ജോസ്, ഗണപതി,സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്,ബിനു അടിമാലി, ഉർവ്വശി, അനുശ്രീ, വെെഷ്ണവി, സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയവരാണ് താര നിരയിൽ.

നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. നാദ് ഗ്രൂപ്പ്‌,യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.