Wed. Jan 22nd, 2025
ജയ്പുർ:

കാമുകിയുടെ ഭർത്താവിനെ കണ്ട് പേടിച്ച് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു.ഉത്തർപ്രദേശ് സ്വദേശിയായ 29കാരനായ മുഹ്സിൻ ആണ് മരിച്ചത്. നൈനിറ്റാൾ സ്വദേശിയായ യുവതി രണ്ടുവര്‍ഷം മുൻപാണ് മുഹ്സിനൊപ്പം ഒളിച്ചോടി വന്നത്.

യുവതിയുടെ മകളും ഇവർക്കൊപ്പമായിരുന്നു താമസം. യുവതിയെ അന്വേഷിച്ചു നടക്കുകയായിരുന്ന ഭർത്താവ് കഴിഞ്ഞ ദിവസം ഇവർ താമസിച്ച ജയ്പൂരിലെ ഫ്ലാറ്റിലെത്തുകയായിരുന്നു. തുടർന്ന് പരിഭ്രാന്തനായ മുഹ്സിൻ അഞ്ചാംനിലയിൽ നിന്നെടുത്തു ചാടി.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല സ്ഥലങ്ങളിലായി താമസിച്ചു വന്ന ഇവർ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജയ്പൂരിലെ ഫ്ലാറ്റിലെത്തിയത്.