ന്യൂഡൽഹി:
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സ്ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമിതിയുടെ അധ്യക്ഷ ജയ ജെയ്റ്റ്ലി. സ്ത്രീകൾക്ക് വിവാഹപ്രായം 18ഉം പുരുഷൻമാർക്ക് 21ഉം എന്നത് എന്തിനാണ്. ഇതിലൂടെ ആൺകുട്ടികൾക്ക് കൂടുതൽ പഠിക്കാം, പെൺകുട്ടികൾക്ക് പഠിപ്പ് വേണ്ട എന്നാണോ അർഥമാക്കുന്നതെന്ന് അവർ ചോദിച്ചു.
വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലിയുമായി യുവാക്കൾക്കിടയിലേക്കാണ് കടന്നുചെന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ യുവാക്കളെല്ലാം വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിച്ചുവെന്ന് അവർ പറഞ്ഞു. നിയമത്തിലൂടെ മാത്രം പുതിയ മാറ്റം നടപ്പിലാവില്ലെന്നും ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.