വാഷിങ്ടൺ:
മൊബൈൽ ഫോണിൽ നിന്ന് വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയതിന് പ്രതിക്കൂട്ടിലായ പെഗസസ് ചാര സോഫ്റ്റ്വെയർ അടച്ചുപൂട്ടാനൊരുങ്ങി കമ്പനി അധികൃതർ. വൻതുക വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പെഗസസ് ഉടമകളായ ഇസ്രായേൽ കമ്പനി എൻ എസ് ഒ ഗ്രൂപ്പാണ് അടച്ചുപൂട്ടലിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പെഗസസ് യൂനിറ്റ് അടച്ചുപൂട്ടി മൊത്തം കമ്പനി വിൽക്കുന്നതിനുള്ള സാധ്യതയാണ് കമ്പനി ആരായുന്നത്. 45 കോടി ഡോളറിൻ്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. നിലവിൽ രണ്ട് അമേരിക്കൻ നിക്ഷേപക കമ്പനികളാണ് എൻ എസ് ഒയുമായി ചർച്ച നടത്തുന്നത്. കടബാധ്യത തീർക്കുന്നതിന് ആദ്യ ഘട്ടത്തിൽ 20 കോടി ഡോളർ സ്വീകരിച്ച് കമ്പനിയുടെ സൈബർ സുരക്ഷ വിശദാംശങ്ങൾ കൈമാറുന്നതും ചർച്ചയിലുണ്ട്.