Mon. Dec 23rd, 2024

ഒരു ഇടവേളയ്ക്ക് ശേഷം കായികവേദിയില്‍ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുന്‍പ് വാക്സിനേഷന്‍ രേഖകള്‍ പരിശോധിക്കും. യുണൈറ്റഡിന്റെ മല്‍സരവും മാറ്റിവച്ചതിന് പിന്നാലെയാണ് തീരുമാനം.

ഒമിക്രോണ്‍ വകഭേദം ബ്രിട്ടനില്‍ പടരുമ്പോള്‍ സ്റ്റേഡിയത്തില്‍ നൂറുശതമാനം ആരാധകരെ പ്രവേശിപ്പിക്കുന്നതിനെതിരെ കടുത്തവിമര്‍ശനം ഉയരുകയാണ്. ടോട്ടനം – ബ്രൈറ്റന്‍, മാന്‍. യു–ബ്രെന്റ് ഫോര്‍ഡ് മല്‍സരങഅങള്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് വാക്സീന്‍ പാസ്പോര്‍ട്ട് പരിശോധിച്ച് മാത്രം പ്രവേശനം അനുവദിക്കാന്‍ തയ്യാറെടുക്കുന്നത്. ആസ്റ്റന്‍ വില്ല, ലെസ്റ്റര്‍ സിറ്റി, നോര്‍വിച്ച് ടീമുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

താരങ്ങള്‍ക്കും സ്റ്റാഫിനുമുള്‍പ്പടെ 42 പേര്‍ക്കാണ് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ കൊവിഡ് പരിശോധന തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത്. അധികൃതരുടെ വാക്സീന്‍ പരിശോധനയുമായി ബന്ധപ്പെട്ട് സമ്മിശ്രപ്രതികരണമാണ് ആരാധകര്‍ക്കുള്ളത്.

വാക്സീന്‍ സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യാനോ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനോ അറിയാത്ത പ്രായമായ ആരാധകര്‍ക്ക് ഇത് വലിയ തിരിച്ചടിയാണെന്ന് പലരുടേയും അഭിപ്രായം. കൊടും തണുപ്പത്ത് പരിശോധനപൂര്‍ത്തിയാക്കും വരെ സ്റ്റേഡിയത്തിന് പുറത്ത് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ പൂര്‍ണമായും അടച്ചുപൂട്ടൂന്നതിലും നല്ലതാണ് ചെറിയ ചില ത്യാഗമെന്നാണ് മറ്റുപലരുടേയും അഭിപ്രായം.

ഫുട്ബോള്‍ സപ്പോട്ടേഴ്സ് അസോസിയേഷനും തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്റ്റേഡിങ്ങളിലും ആരാധകര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍‍പ്പെടുത്തിയിരുന്നില്ല. മാസ്കുപോലുമില്ലാതെ ആരാധ‍ക്ര‍ പലപ്പോഴും സ്റ്റേഡിയങ്ങളില്‍ തടിച്ചുകൂടിയതും തിരിച്ചടിയായതായി വിമര്‍ശനുണ്ട്.