Mon. Dec 23rd, 2024

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ വിജയത്തിൻ്റെയും ക്യാപ്റ്റൻ കപില്‍ ദേവിൻ്റെയും കഥ പറയുന്ന ’83’യിലെ പുതിയ ഗാനമെത്തി. ബിഗഡ്നെ ദേ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 83 എന്ന ചിത്രത്തിന്‍റെ പ്രധാനപ്പെട്ട രംഗങ്ങളാണ് ഗാനത്തിലുള്ളത്.

കബീർ ഖാന്‍ ആണ് സംവിധാനം. പ്രിതം സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. ആശിഷ് പണ്ഡിറ്റാണ് ആണ് വരികൾ എഴുതിയിരിക്കുന്നത്.

അസീം മിശ്രയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തുന്നത്.

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് ’83’ നിര്‍മിക്കുന്നത്. റിലയൻസ് എന്റര്‍ടെയ്​ൻമെന്‍റ്​, ഫാന്‍റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്‍റർടെയിൻമെന്‍റ്​, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.

രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബർ 24-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.