Mon. Dec 23rd, 2024
കൈ​​റോ:

യ​മ​നി​ൽ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ക്കാ​റി​നു കീ​ഴി​ലെ സൈ​നി​ക ക​മാ​ൻ​ഡ​ർ ഹൂ​തി വി​മ​ത​രു​ടെ ആ​​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​അ്​​രി​ബ്​ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ മേ​ജ​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ സു​ബി​യാ​നി കൊ​ല്ല​പ്പെ​ട്ട​ത്.

മ​അ്​​രി​ബി​നു​ സ​മീ​പ​ത്തെ ബ​ലാ​ഖ്​ മ​ല​നി​ര​ക​ളി​ലു​ള്ള സൈ​നി​ക പോ​സ്​​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ​ആ​ക്ര​മ​ണം. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​െൻറ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​ന്യം മു​ന്നേ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35 കേ​ന്ദ്ര​ങ്ങ​ളി​ൽ സൈ​ന്യം ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ൽ ഹൂ​തി വി​മ​ത​ർ​ക്ക്​ ക​ന​ത്ത നാ​ശം നേ​രി​ട്ട​താ​യി യ​മ​ൻ വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രി മു​അ​മ്മ​ർ അ​ൽ ഇ​ർ​യാ​നി പ​റ​ഞ്ഞു.