Mon. Dec 23rd, 2024
റാ​മ​ല്ല:

അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ന​ബ്​​ലു​സി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ റെ​യ്​​ഡി​ൽ പാ​ല​സ്​​തീ​ൻ യു​വാ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. റ​അ്​​സ്​ അ​ൽ​ഐ​നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ജ​മീ​ൽ അ​ൽ ക​യ്യി​ൽ എ​ന്ന 31കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ പാ​ല​സ്​​തീ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ല​യി​ൽ വെ​ടി​യേ​റ്റാ​ണ്​ ഇ​യാ​ൾ മ​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

ഇ​സ്രാ​യേ​ൽ സേ​ന റെ​യ്​​ഡി​നു​ശേ​ഷം റ​അ്​​സു​ൽ ഐ​നി​ൽ നി​ന്ന്​ പോ​യ​ശേ​ഷം ജ​മീ​ൽ ചോ​ര​വാ​ർ​ന്ന്​ നി​ല​ത്തു​കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, നെ​ബ്​​ലു​സി​ൽ​നി​ന്ന്​ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​ത്​ ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തതാ​യി ഇ​സ്രാ​യേ​ൽ സേ​ന അ​റി​യി​ച്ചു. സേ​ന​ക്കു​നേ​രെ സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ എ​റി​ഞ്ഞ​വ​ർ​ക്കു​നേ​രെ വെ​ടി​വെ​ച്ച​തി​ൽ ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും സൈ​ന്യം പ​റ​ഞ്ഞു.