Wed. Jan 22nd, 2025
കട്ടപ്പന:

വനിതാ ശിശുവികസന വകുപ്പിന്റെയും ഇരട്ടയാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഇരട്ടയാർ ടൗണിൽ രാത്രി നടത്തം സംഘടിപ്പിച്ചു. 
 പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമുള്ള ഓറഞ്ച് ദ വാൾ ക്യാമ്പയിൻ ഭാഗമായാണ് പരിപാടി നടത്തിയത്. നവംബർ 25 മുതൽ മനുഷ്യാവകാശദിനമായ 10 വരെയായിരുന്നു ക്യാമ്പയിൻ.

ഇരട്ടയാർ ബസ്‌ സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച നടത്തം പഞ്ചായത്ത് പ്രസിഡന്റ്‌ ജിൻസൺ വർക്കി ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച നടത്തം ടൗൺ ചുറ്റി സമാപിച്ചു. 
 സിനി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജിഷ ഷാജി, കട്ടപ്പന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ജാനറ്റ് എം സേവ്യർ, ആർ ലേഖ, ടീന ജോയി എന്നിവർ നേതൃത്വം നൽകി. അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വനിതാ ജനപ്രതിനിധികൾ, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ തുടങ്ങി അറുപതോളം ആളുകൾ രാത്രി നടത്തത്തിൽ പങ്കെടുത്തു.