Mon. Dec 23rd, 2024
ഇസ്രായേൽ:

ഇന്ത്യയുടെ ഹര്‍നാസ് സന്ധു ഈ വര്‍ഷത്തെ വിശ്വസുന്ദരി. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്കാരി വിശ്വസുന്ദരിയാകുന്നത്. 21കാരിയായ ചണ്ഡീഗഢ് സ്വദേശിനിയായ ഹര്‍നാസ് 2019ലെ മിസ് ഇന്ത്യയാണ്.

21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. സുസ്മിത സെന്നും ലാറാ ദത്തയുമാണ് നേരത്തെ ഇന്ത്യക്കായി വിശ്വസുന്ദരിപ്പട്ടം നേടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം സന്ധുവിനെ അണിയിച്ചു.

ആദ്യ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേലിലായിരുന്നു മത്സരം. പബ്ലിക് അഡ്മിസ്ട്രേഷനില്‍ ബിരുദാനന്ദര ബിരുദ വിദ്യാര്‍ഥിനിയാണ് ഹര്‍നാസ്. നിരവധി പഞ്ചാബി സിനിമകളിലും ഹര്‍നാസ് അഭിനയിച്ചിട്ടുണ്ട്.