Fri. Apr 26th, 2024
ഇറാൻ:

ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട്​ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന്​ പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അമേരിക്കയുമായി ചേർന്ന്​ സൈനിക പരിശീലനത്തിനും ഇസ്രായേൽ തയാറെടുക്കുന്നതായാണ്​ റിപ്പോർട്ട്​.

എന്തുവില കൊടുത്തും ഇറാ​ന്‍റെ ആണവ കേന്ദ്രങ്ങൾ അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇസ്രായേലി​ന്‍റെ നീക്കം. കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്​സ്​ ഇറാനു മേലുള്ള ഉപരോധം പിൻവലിക്കരുതെന്ന്​ ബൈഡൻ ഭരണകൂടത്തോട്​ ആവശ്യപ്പെട്ടിരുന്നു.

യു എസ്​ അനുമതി ലഭിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന്​ സജ്ജമാണെന്നാണ്​ ഇസ്രായേൽ നിലപാട്​. ഇതുമായി ബന്ധപ്പെട്ട്​ സംയുക്​ത സൈനിക പരിശീലനത്തിനും പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്​.

അതേസമയം ഇസ്രായേലിനെ ലക്ഷ്യം വെച്ച്​ ഇറാ​ൻെറ പശ്ചിമ പ്രവിശ്യയിൽ സൈനിക വിന്യാസം നടക്കുന്നതായി അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയാൽ അതോടെ ഇസ്രായേലി​ൻെറ അവസാനം കുറിക്കുമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു.