Mon. Dec 23rd, 2024
പാ​രി​സ്​:

മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ 2022 ഫെ​ബ്രു​വ​രി​യി​ൽ ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഫ്രാ​ൻ​സ്. ഇ​ത്ത​രം ന​ട​പ​ടി പ്ര​തീ​കാ​ത്മ​ക​മാ​യ​തി​നാ​ൽ ഒ​രു​ത​ര​ത്തി​ലും ഒ​ളി​മ്പി​ക്​​സി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ അ​റി​യി​ച്ചു. ഒ​ളി​മ്പി​ക്​​സ്​ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്ക​രു​ത്.

ന​യ​ത​ന്ത്ര​ത​ല​ത്തി​ല​ല്ലാ​തെ മ​ത്സ​രം പൂ​ർ​ണ​മാ​യി ബ​ഹി​ഷ്​​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യാ​യി​രി​ക്കു​മെ​ന്നും മാ​ക്രോ​ൺ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ളി​മ്പി​ക്​​സി​ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ അ​യ​ക്കി​ല്ലെ​ന്ന്​ യു ​എ​സ്, യു ​കെ, ആ​സ്​​ട്രേ​ലി​യ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. ഉ​യ്​​ഗൂ​ർ മു​സ്​​ലിം​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ചൈ​ന​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ തീ​രു​മാ​നം.