Wed. Jan 15th, 2025

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച താരവിവാഹമായിരുന്നു ബോളിവുഡ് അഭിനേതാക്കളായ കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹം. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 120 പേര്‍ക്കായിരുന്നു ക്ഷണം.

വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോട്ടിയായി നടന്ന ഹല്‍ദി ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കത്രീനയും വിക്കിയും.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഹ്ളാദം പങ്കിടുന്ന ഇരുവരെയും ചിത്രങ്ങളില്‍ കാണാം. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മില്യണിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 9നായിരുന്നു ഇരുവരുടെയും വിവാഹം. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടില്‍ മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍.