കാഞ്ഞങ്ങാട്:
കാറ്റാടി അങ്കണവാടിക്ക് മുൻവശം കൊളവയൽ മുട്ടുന്തലയിലെ ചതുപ്പ് നിലം മണ്ണിട്ടുനികത്തുന്നതായി പരാതി. ഹൈക്കോടതിയുടെ ഇടപെടൽമൂലം ഭൂമാഫിയക്ക്പിന്തിരിയേണ്ടി വന്ന ചതുപ്പ് വയലാണിത്. ദേശീയപാത വികസനത്തിന്റെ മറവിൽ, വയലിനു കുറുകെ റോഡ് നിർമ്മിക്കാൻ രാത്രി പൊളിച്ചുമാറ്റിയ കെട്ടിടാവശിഷ്‌ടങ്ങളും മണ്ണും കൊണ്ടിടുകയാണ്.
30 മീറ്റർ ദൂരത്തിൽ വെള്ളം ഒഴുകി പോകുവാൻ പഞ്ചായത്തിന്റെ ഒരു കൾവർട്ട് നിർമിച്ചിട്ടുണ്ട്.ഈ കൾവർട്ടും മൂടുന്ന വിധത്തിലാണ് റോഡ് നിർമ്മാണം. വയലിനുകുറുകെ റോഡ് വന്നാൽ മഴക്കാലത്ത് വെള്ളം കയറി കൃഷിയിടം നശിക്കും.
കാറ്റാടി കോളനിയിൽ വെള്ളക്കെട്ടുണ്ടാകും. കടുത്ത പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാക്കുന്ന നടപടി തടയണമെന്ന് നാട്ടുകാർ അധികൃതർക്ക് പരാതി നൽകി.