Fri. Nov 22nd, 2024
കു​നൂർ:

നീ​ല​ഗി​രി ജി​ല്ല​യി​ലെ കു​നൂരി​നു​ സ​മീ​പം ത​ക​ർ​ന്നു​വീ​ണ സൈനിക ഹെ​ലി​കോ​പ്ട​റിന്‍റെ ഡേറ്റാ റെക്കോർഡർ കണ്ടെത്തി. വിങ് കമാൻഡർ ഭരദ്വാജിന്‍റെ നേതൃത്വത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഉന്നതല സംഘം നടത്തിയ തെരച്ചിലിലാണ് ഡേറ്റാ റെക്കോർഡർ കണ്ടെത്തിയത്.

ഡേറ്റാ റെക്കോർഡർ ഡീകോഡ് ചെയ്ത ശേഷമെ അപകട കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചി​ന്നി​ച്ചി​ത​റിയ കോ​പ്​​ട​റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പരിശോധനയുടെ ഭാഗമായി വ്യോമസേന ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.

അതേസമയം, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി അപകടസ്ഥലത്ത് പരിശോധന നടത്തി. രാവിലെ കോ​പ്​​ട​ർ നി​ലം​പ​തി​ച്ച കു​നൂ​രി​ന​ടു​ത്ത കാ​​​ട്ടേ​രി വ​ന​ഭാ​ഗ​ത്തോ​ടു​ ചേ​ർ​ന്ന തോ​ട്ട​ത്തി​ലെ മ​ല​ഞ്ച​രി​വി​ൽ, ന​ഞ്ച​പ്പ​ൻ​ച​ത്തി​രം കോ​ള​നി​ക്കു​ സ​മീ​പ​മാ​ണ്​​ പരിശോധന നടത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് കു​ന്നൂ​രി​നു​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് രാജ്യത്തിന്‍റെ പ്രഥമ​ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​ർ മ​രി​ച്ചത്. കോ​പ്​​ട​ർ​​ തീ​പി​ടി​ച്ച്​ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ്​ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്. വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ കോ​പ്​​ട​റി​ന്​ തീ​പി​ടി​ച്ചു. കോ​പ്​​ട​റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.