സാന്റിയാഗോ:
സ്വവർഗ വിവാഹം നിയമവിധേയമാക്കി ലാറ്റിനമേരിക്കൻ രാജ്യമായ ചിലി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചിലി കോൺഗ്രസ് നിയമം പാസാക്കിയത്. ഒരു പതിറ്റാണ്ടിലേറെയായി സ്വവർഗ വിവാഹങ്ങൾ നിയമാനുസൃതമാക്കാൻ വേണ്ടി വിവിധ സംഘടനകളും മറ്റും സർക്കാറിന് മേൽ സമ്മർദം ചെലുത്തി വരുകയായിരുന്നു.
വിധി ചരിത്രപ്രസിദ്ധമാണെന്ന് എൽ ജി ബി ടി സംഘടനകൾ പ്രതികരിച്ചു. ചിലിയിൽ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അനേക വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് അവസാനം കുറിച്ച് സർക്കാർ ഇത്തരത്തിൽ ഒരു നിർണായക നീക്കം നടത്തിയത്. ചൊവ്വാഴ്ച രാജ്യത്തെ പാർലമെന്റിെൻറ ലോവർ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.