Mon. Dec 23rd, 2024

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ലീഡ്. ആദ്യ ഇന്നിംഗിസില്‍ ഇംഗ്ലണ്ടിനെ 343 പുറത്താക്കിയ ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 196 റണ്‍സ് ലീഡുണ്ട്. ട്രാവിസ് ഹെഡ് പുറത്താവാതെ നേടിയ 112 റണ്‍സാണ് ഓസീസിനെ മികച്ച നിലയിലേക്ക് നയിച്ചത്.

ബ്രിസ്‌ബേനില്‍ രണ്ടാംദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റൺസ് എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാര്‍ണര്‍ (94), മര്‍നസ് ലബുഷെയ്ന്‍ (74) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇതുവരെ 95 പന്ത് നേരിട്ട ഹെഡ് രണ്ട് സിക്‌സും 12 ഫോറും പായിച്ചു. ആഷസില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. കരിയറിലെ നാലമത്തേയും.

ഒല്ലി റോബിന്‍സണ്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.റോബിന്‍സണ് പുറമെ ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മാര്‍കസ് ഹാരിസിന്റെ (3) വിക്കറ്റാണ് ആതിഥേയര്‍ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ഒല്ലി റോബിന്‍സണായിരുന്നു വിക്കറ്റ്. എന്നാൽ പിന്നാലെ വാര്‍ണര്‍- ലബുഷെയ്ന്‍ കൂട്ടുക്കെട്ട് ഓസീസിനായി 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് (12) നിരാശപ്പെടുത്തി. പിന്നാലെ വാര്‍ണറും കാമറൂണ്‍ ഗ്രീനും (0) മടങ്ങിയതോടെ ഓസീസ് അഞ്ചിന് 195 എന്ന നിലയിലായി. വിക്കറ്റുകളുടെ കോഴിഞ്ഞുപോക്കിലും ട്രാവിസ് ഹെഡ് ക്രീസില്‍ ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു.