Mon. Dec 23rd, 2024

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയ പ്രവർത്തകർ. ചിത്രം ഒ ടി ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

ബസിൽ യാത്ര ചെയ്യുന്ന തരത്തിലാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഉർവശിയെയും ദിലീപിനെയും മറ്റ് താരങ്ങളെയും പോസ്റ്ററിൽ കാണാനാകും. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്.