Thu. Jan 23rd, 2025

ബി ഡബ്ല്യു എഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോർ 21-16, 21-12

ലോക റാങ്കിങിൽ ആറാം സ്ഥാനത്തുള്ള താരമാണ് ആൻ സേയങ്. സെമിയിൽ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

വേൾഡ്​ ടൂർ ഫൈനൽസിൽ ജേതാവാകുന്ന ആദ്യ ദക്ഷിണകൊറിയൻ വനിതയായി ആൻ സി യോങ്​ മാറി. കൗമാരക്കാരിക്കെതിരെ ഇതുവരെ കളിച്ച മൂന്നിൽ മൂന്ന്​ മത്സരങ്ങളും സിന്ധു തോറ്റു. പ്രതിരോധത്തിലൂന്നി കളിച്ച സിന്ധു 16-21ന്​ ആദ്യ ഗെയിം കൈവിട്ടു. രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ സിന്ധു മേൽക്കൈ നേടിയെങ്കിലും ലക്ഷ്യം മുൻനിർത്തി കളിച്ച കൊറിയൻ താരം മികച്ച സ്​മാഷുകളിലൂടെ മത്സരം വരുതിയിലാക്കി.