യു കെ:
മലയാളി സാമ്പത്തിക വിദഗ്ദ്ധ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിൻ്റെ തലപ്പത്തേക്ക്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയർന്ന പദവിയിലുള്ള രണ്ടാമത്തെയാളാകും ഗീത.
നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടർ ജോഫ്രി ഒകാമോട്ടോ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗീതയ്ക്ക് നിയമനം. ഐഎംഎഫ് മാനേജിങ് ഡയരക്ടർ ക്രിസ്റ്റലിന ജോർജീവയാണ് ഗീതയുടെ പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഫണ്ടിനുവേണ്ടി ഇതിനകം തന്നെ ഗീത അർപ്പിച്ച സംഭാവനകൾ അപാരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. നമ്മുടെ കാലത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി ഘട്ടം മറികടക്കാനായി ഫണ്ടിനെയും ആഗോള സമ്പദ്ഘടനയെയും ബൗദ്ധികമായി നേതൃത്വം നൽകിയയാളാണ് ഗീതയെന്നും ക്രിസ്റ്റലിന ജോർജീവ കൂട്ടിച്ചേർത്തു.
ഐഎംഎഫിന്റെ ചരിത്രത്തിലെ ആദ്യ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയാണ് ഗീത ഗോപിനാഥൻ. ഫണ്ടിന്റെ ഗവേഷക വിഭാഗത്തിന്റെ ചുമതലയായിരുന്നു ഇതുവരെ ഗീതയ്ക്ക്. 2018ലാണ് അവർ ഐഎംഎഫിൽ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയാകുന്നത്.