Fri. Nov 22nd, 2024
യു കെ:

വാഹനപ്രേമികൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയ വാഹനമായിരുന്നു ഇലോൺ മസ്​കി​െൻറ ടെസ്​ല നിർമിച്ച സൈബർ ട്രക്ക്​. ലോകമിതുവരെ കണ്ടുപരിചയിച്ച എല്ലാ വാഹന രൂപകൽപന സങ്കൽപങ്ങളേയും അട്ടിമറിക്കുന്ന സവിശേഷതകളുമായായിരുന്നു സൈബർ ട്രക്ക് അവതരിച്ചത്​​. ഒറ്റനോട്ടത്തിൽ അന്യഗ്രഹത്തിൽ നിന്ന്​ വന്നതാണോ എന്ന്​ പോലും സംശയിച്ചുപോകും. ടെസ്​ല 2019ൽ സൈബർ ട്രക്കിൻ്റെ കണ്‍സെപ്റ്റ് മോഡലായിരുന്നു അവതരിപ്പിച്ചത്​. വൈകാതെ വാഹനം വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

എന്നാൽ, സൈബർ ട്രക്കിന് മുമ്പേ ‘സൈബർ വിസിലു’മായെത്തി തരംഗം സൃഷ്​ടിച്ചിരിക്കുകയാണ്​ ടെസ്​ല. സൈബർ ട്രക്കി​ൻ്റെ രൂപത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്​ നിർമിച്ച ‘പീപ്പി’ 50 ഡോളറിനാണ്​​ (3,750 രൂപ) വിൽപ്പനക്കെത്തിയത്​. മണിക്കൂറുകൾ കൊണ്ടാണ് സൈബർ വിസിൽ ചൂടപ്പം പോലെ​ വിറ്റുതീർന്നത്​. ടെസ്​ല സി ഇ ഒ ഇലോൺ മസ്​കിൻ്റെ ഒരു ട്വീറ്റായിരുന്നു ‘സൈബർ പീപ്പി’യെ സൂപ്പർഹിറ്റാക്കിയത്​​.