Wed. Jan 22nd, 2025

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്‌സണല്‍ വമ്പന്‍ പോരാട്ടം. യുണൈറ്റഡ് മൈതാനത്ത് ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30നാണ് കളി തുടങ്ങുന്നത്. ഇരു ടീമിനും 14-ാം റൗണ്ട് മത്സരമാണിത്. ഇന്നലെ നടന്ന മത്സരത്തില്‍ വാറ്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെ ചെൽസി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്.

14 മത്സരത്തിൽ 33 പോയിന്‍റ് ചെൽസിക്കുണ്ട്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. നിലവില്‍ ആഴ്‌സണലിന് 23 ഉം യുണൈറ്റഡിന് 18ഉം പോയിന്‍റ് വീതമുണ്ട്. പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മറ്റൊരു മത്സരത്തിൽ ടോട്ടനം ബ്രെന്‍റ്ഫോര്‍ഡിനെ നേരിടും.

റാൽഫ് റാങ്നിക്കിനെ പരിശീലകനായി യുണൈറ്റഡ് പ്രഖ്യാപിച്ചെങ്കിലും വര്‍ക് വീസ അനുവദിച്ച് കിട്ടാത്തതിനാൽ ടീമിന്‍റെ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൈക്കല്‍ കാരിക്കിനാകും ഇന്നും യുണൈറ്റ‍ഡിന്‍റെ ചുമതല.