Thu. Jan 23rd, 2025
സാൻഫ്രാൻസിസ്കോ:

സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ സ്വകാര്യതാനയം പുതുക്കിയത്.

ഫോൺ നമ്പർ, വിലാസം, മെയിൽ ഐഡി തുടങ്ങിയ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിനു നിലവിൽ വിലക്കുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ട്വീറ്റു ചെയ്തതെന്നു പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യും.