Mon. Dec 23rd, 2024
കൊച്ചി:

രാജ്യത്ത്​ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന്​ 101 രൂപയാണ്​ വർദ്ധിപ്പിച്ചത്​​. കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2095.50 രൂപയായി. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്​ 2101 രൂപയും ചെന്നൈയിൽ ഇത്​ 2233 രൂപയുണ്​.

അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്​ വില വർദ്ധിപ്പിച്ചിട്ടില്ല. നവംബർ ഒന്നിന്​ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു. സിലിണ്ടറിന്​ 266 രൂപയാണ്​ അന്ന്​ വർദ്ധിപ്പിച്ചത്​.

അതേസമയം പാചക വാതക വില വർധിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്​ വില വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധനക്ക്​ പിന്നാലെയാണ്​ പാചകവാതക വില വർദ്ധനയും.