Fri. Apr 26th, 2024
മെക്​സിക്കോ സിറ്റി:

തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട്​ മെക്​സിക്കോയിൽ 19 പേർ മരിച്ചു. 32 പേർക്ക്​ പരിക്കേറ്റു. ബ്രേക്ക്​ നഷ്​ടപ്പെട്ട ബസ്​ ജേക്വിസി​ങ്കോയിലെ ഒരു കെട്ടിടത്തിൽ ഇടിക്കുകയായിരുന്നുവെന്ന്​ അധികൃതർ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ആറുപേരെ ടൊലൂകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവ​രുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്​ കൂടുതൽ അറിവില്ല. മിഷോകാനിൽ നിന്ന്​ ചാൽമയിലെ റോമൻ കത്തോലിക്ക പള്ളി സന്ദർശിക്കാനായി പുറപ്പെട്ടതായിരുന്നു തീർഥാടകർ.

ഡിസംബർ 12ന്​ നടക്കാൻ പോകുന്ന മതപരമായ ചടങ്ങിനോടനുബന്ധിച്ച്​ മെക്​സിക്കോയിലെ തീർഥാടന കേന്ദ്രങ്ങളിൽ തിരക്ക്​ അനുഭവപ്പെടുന്നുണ്ട്​. ബൈക്കുകളിലും പഴക്കം ചെന്ന ബസുകളിലും തീർഥാടകർ എത്തുന്നതോടെ ചിലയിടങ്ങളിൽ അപകടവും കൂടി.