Sun. Jan 19th, 2025

ബെർലിൻ, ജർമ്മനി

corruption
ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 81

ട്രാൻസ്പരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച് ആഗോള അഴിമതി ബോധനസൂചികയിൽ, ഏഷ്യാ പസിഫിക് പ്രദേശത്തെ കോഴയുടേയും പത്രസ്വാതന്ത്ര്യത്തിന്റേയും കണക്കെടുത്താൽ, ഇന്ത്യ 81ആം സ്ഥാനത്താണ്.

ഈ സൂചികയിൽ 180 രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും അവയുടെ പൊതുമേഖലയിലെ അഴിമതിപ്രകാരമാണ് റാങ്ക് കൊടുത്തിരിക്കുന്നത്. ഇന്ത്യ കഴിഞ്ഞ വർഷം 79ആം സ്ഥാനത്ത് ആയിരുന്നു.

ഈ സൂചികയിൽ 0 മുതൽ നൂറുവരെയാണുള്ളത്. 0 അഴിമതി കൂടിയതും, 100 ശുദ്ധവുമാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ റാങ്കിംഗ് 40 ആണ്. കഴിഞ്ഞവർഷവും 40 ആയിരുന്നു. 2015 ൽ 38 ആയിരുന്നു സ്കോർ.

“ ഏഷ്യാ പസിഫിക്കിലെ ചില രാജ്യങ്ങളിൽ, പത്രക്കാർ, സാമൂഹ്യപ്രവർത്തകർ, പ്രതിപക്ഷനേതാക്കൾ, അല്ലെങ്കിൽ നിയമപാലകരോ, വാച്ച് ഡോഗ് ഏജൻസികളോ ഒക്കെ ഭീഷണി നേരിടുന്നു. ചിലപ്പോൾ കൊല ചെയ്യപ്പെടുന്നു” ട്രാൻസ്പരൻസി ഇന്റർനാഷണൽ പറഞ്ഞു.

“ഫിലിപ്പീൻസ്, മാലദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിലാണ് മോശം എതിരാളികളുള്ളത്. ഈ രാജ്യങ്ങളിൽ അഴിമതിയുടെ തോത് കൂടുതലും, പത്രസ്വാതന്ത്യ്രം കുറവും, മാദ്ധ്യപ്രവർത്തകർ കൊല്ലപ്പെടുന്നത് കൂടുതലും” അവർ കൂട്ടിച്ചേർത്തു.

കമ്മറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റിന്റെ( Committee to Protect Journalists (CPJ)) റിപ്പോർട്ടു പ്രകാരം കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ, അഴിമതിക്കഥകൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച 15 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.

അവസാനം വന്ന റാങ്കിങ്ങിൽ ന്യൂസിലാന്റും, ഡെൻ‌മാർക്കും 89, 88 എന്നീ റാങ്കുകൾ യഥാക്രമം നേടി സൂചികയിലെ ആദ്യത്തെ രണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കി.

മറ്റു സൌത്ത് ഏഷ്യൻ രാജ്യങ്ങളിൽ, ഭൂട്ടാനാണ് നല്ല റാങ്ക്. 26.

പാക്കിസ്താൻ 117, അഫ്‌ഘാനിസ്ഥാൻ 177, നേപ്പാൾ 122, മ്യാൻ‌മർ 130, ബംഗ്ലാദേശ് 143, മാലദ്വീപ് 112, ശ്രീലങ്ക 91 എന്നിങ്ങനെയാണു റാങ്കുകൾ.

ചൈന ഇന്ത്യയേക്കാൾ കുറച്ചുമുന്നിലാണ്. 77 ആം റാങ്കും, 41 സ്കോറും.

 

Leave a Reply

Your email address will not be published. Required fields are marked *