Fri. Apr 19th, 2024

രാജസ്ഥാൻ

rajasthan_assembly
നിയമസഭ കെട്ടിടത്തിൽ പ്രേതബാധ; എം എൽ എ മാർ യജ്ഞം ആവശ്യപ്പെട്ടു

രാജസ്ഥാൻ നിയമസഭ കെട്ടിടത്തിൽ ആത്മാക്കളുണ്ടെന്ന് പ്രസ്താവിച്ച്, വ്യാഴാഴ്ച, എം എൽ എ മാർ ഒരു യജ്ഞം ആവശ്യപ്പെട്ടു. ഈ യജ്ഞം ആത്മാക്കളെ ഓടിക്കാൻ കഴിയുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.

നിലവിലുള്ള രണ്ടു എൽ എൽ എ മാർ, കീർത്തി കുമാരിയും, കല്യാൺ സിംഗും മരിച്ചുപോയതിനു ശേഷമാണ്, ഒരു ശവപ്പറമ്പിന്റെ സ്ഥലത്ത് ഉണ്ടാക്കിയ നിയമസഭ കെട്ടിടം പ്രേതബാധയുള്ളതാണെന്ന്  എം എൽ എ മാ‍ാർ  പറയാൻ തുടങ്ങിയത്.

ബി ജെ പിയുടെ എം എൽ എ മാരായ ഹബീബുർ റഹ്മാനും, കാലുലാൽ ഗുർജറും ഈ വിഷയം മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ ചില എം എൽ എ മാർ ഇതിനോടു വിയോജിക്കുകയും, ഇത് അന്ധവിശ്വാസം പരത്താനേ ഉപകരിക്കൂ എന്നും പറഞ്ഞു.

“എനിക്കൊരിക്കലും നിയമസഭാ മന്ദിരത്തിൽ ദുഷ്ടാത്മാവിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടില്ല. ഇതുണ്ടെന്നു പറയുന്ന ആൾക്കാർ ചിലപ്പോൾ ദുർബലരായിരിക്കും. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ അന്ധവിശ്വാസം വളർത്താനിടയാക്കും” കോൺഗ്രസ്സ് നേതാവ് ധീരജ് ഗുർജാർ പറഞ്ഞു.

നിയമസഭാ മന്ദിരത്തിൽ ഭൂതങ്ങളുണ്ടെന്ന് ചില എം എൽ എ മാർ പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബി ജെ പി, എം എൽ എ, ബി. സിംഗ് പറഞ്ഞു.

“രാജസ്ഥാൻ നിയമസഭ മന്ദിരം ഒരു ശവപ്പറമ്പിന്റെ മുകളിലാണ് ഉണ്ടാക്കിയതെന്ന് ചില മുതിർന്ന എം എൽ എ മാർ വിശ്വസിക്കുന്നു. അതുകൊണ്ടാണത്രേ ഒരിക്കലും 200 എം എൽ എ മാരും ഒരുമിച്ച് ഇവിടെ ഉണ്ടാവാത്തത്. ഇവിടെ ഭൂതങ്ങൾ ഉണ്ടെന്ന കാഴ്ചപ്പാട് അടിസ്ഥാനരഹിതമാണ്. അതിനെ കൈകാര്യം ചെയ്യാൻ ഒരു യജ്ഞം ആവശ്യമില്ല” അദ്ദേഹം പറഞ്ഞു.

ജ്യോതി നഗറിൽ 16.96 ഏക്കറിൽ പരന്നുകിടക്കുന്ന സ്ഥലത്താണ് രാജസ്ഥാനിലെ നിയമസഭ മന്ദിരം സ്ഥിതി ചെയ്യുന്നത്. അത് രാജ്യത്തെ തന്നെ ഏറ്റവും പുതിയ നിയമസഭാ കെട്ടിടങ്ങളിലൊന്നാണ്. ലാൽ കോഠി ശ്മശാനം നിയമസഭയ്ക്കു തൊട്ടുകിടക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *