ഒഴിവുകാലത്തിന്റെ ആകാംക്ഷയും ആവേശവും വരികയും പോവുകയും ചെയ്തു. പുതുവർഷതീരുമാനങ്ങൾ ജനുവരിയിൽ നടപ്പിലാക്കുകയോ അല്ലെങ്കിൽ ഓർമ്മയിലെവിടേയോ മറഞ്ഞിരിക്കുകയോ ചെയ്തു. എല്ലാ വർഷവും ആവർത്തിച്ചുനടക്കുന്ന കാര്യങ്ങൾ. ശീതകാലം വീണ്ടും വന്നു. മാനസികാരോഗ്യ സംഘടന അമേരിക്കയുടെ കണക്കുപ്രകാരം ഓരോ വർഷത്തിലും 16 മില്യൻ ജനങ്ങളെയെങ്കിലും ബാധിക്കുന്ന വിഷാദരോഗവും തണുപ്പുകാലത്തിന്റെ കൂടെ വരുന്നു. മാനസികാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, ഈ സമയത്തു വരുന്ന തകറാറുകൾ (സീസണൽ അഫക്റ്റീവ് ഡിസോർഡർ – സാഡ്) ബാധിക്കുന്നവരിൽ 5 ൽ 4 പേർ സ്ത്രീകളാണ്. ഇത്തരം വിഷാദരോഗം തുടങ്ങുന്നത് 20 വയസ്സു മുതൽ 30 വയസ്സു വരെയുള്ള ഘട്ടത്തിലാണ്. ചിലപ്പോൾ അതിന്റെ ലക്ഷണങ്ങൾ അതിനുമുമ്പു തന്നെ കാണാറുണ്ട്. ഏകദേശം 5% ആളുകളെയെങ്കിലും ഇത്തരത്തിലുള്ള വിഷാദം ബാധിക്കാറുണ്ട്.
ന്യൂയോർക്കിലെ സൈക്കോത്തെറാപ്പിസ്റ്റ് ആയ കാതറീൻ ഷാഫ്ലറുടെ അഭിപ്രായപ്രകാരം സൂര്യപ്രകാശം ഏൽക്കുന്നതിലും, വിറ്റാമിൻ ഡി ലഭിക്കുന്നതിലുമുള്ള കുറവുകൊണ്ടും, ശരീരത്തിൽ സെറോടോണിൻ(serotonin) ആഗിരണം ചെയ്യപ്പെടുന്നത് കുറവായതു കൊണ്ടുമാണ് ശീതകാലത്ത് വിഷാദരോഗം അധികരിക്കുന്നത്. പുതിയ എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്നതുവഴി സാധാരണയായി ഉണ്ടാകുന്ന ഇത്തരം അവസ്ഥകളെ മറികടക്കാനും, ഇതിന്റെ ലക്ഷണങ്ങളെ കൈകാര്യം ചെയ്യാനും കഴിയും. സെറോട്ടോണിനിന്റെ അഭാവം മനോനിലയിൽ മാറ്റം വരുത്തും. അതുകൊണ്ട് പാചകത്തിൽ പുതിയ പരീക്ഷണം നടത്തുന്നത് മനോനില ശരിയാക്കാൻ സഹായിക്കുമെന്ന് ഷഫ്ലർ പറയുന്നു. ട്രൈപ്റ്റോഫൻ(tryptophan), എന്ന അമീനോ ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സെറോട്ടോണിൻ (serotonin) ശരീരത്ത് ആഗിരണം ചെയ്യാൻ സഹായിക്കും. തോഫുവിലും, കടൽ വിഭവങ്ങളിലും ട്രൈപ്റ്റോഫൻ (tryptophan) കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അത് അടങ്ങിയിട്ടുള്ള ഒരു പുതിയ വിഭവം പരീക്ഷിച്ച് കഴിക്കുന്നത് നിങ്ങളുടെ പാചകത്തിലുള്ള കഴിവിനേയും നിങ്ങളുടെ മനോനിലയേയും ഒരുപോലെ ഉയർത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ദുഃഖവും വിഷാദമെന്ന തോന്നലും കൂടുതലാവുമ്പോൾ ക്രിയാത്മകമായ കലകൾ ആസ്വദിക്കുക, നൃത്തങ്ങൾ കാണാൻ പോവുക, അല്ലെങ്കിൽ നൃത്തമോ, ഫോട്ടോഗ്രാഫിയോ പോലെയുള്ള ഒരു പുതിയ ഹോബി കണ്ടെത്തുക എന്നത് മനോനില നല്ലതായിരിക്കാൻ സഹായിക്കും എന്ന് ഷഫ്ലർ പറഞ്ഞു. മറ്റുള്ളവരുമായിച്ചേർന്ന് എന്തെങ്കിലും ചെയ്യുന്നതും നന്നായിരിക്കും. ഒരു സീസണിൽ വരുന്ന ഇത്തരം വിഷാദരോഗം, ആളുകളെ മറ്റുള്ളവരുമായി കൂട്ടുകൂടുന്നത് കുറയ്ക്കുന്നു. അത്, സാമൂഹികമായിട്ട് അകന്നു എന്നൊരു തോന്നൽ പിന്നീടുണ്ടാക്കുകയും ചെയ്യുന്നു. വീടിന്റെ സൌകര്യങ്ങളിൽ നിന്ന് ഇറങ്ങി നടന്ന്, ആൾക്കാർ തിങ്ങിനിൽക്കുന്ന മാർക്കറ്റ് പോലുള്ള ഇടങ്ങൾ സന്ദർശിക്കുക. അവിടെയുള്ള വ്യാപാരികളേയും കരകൌശലക്കാരേയും സന്ദർശിക്കുക. മറ്റുള്ളവരുമായി ബന്ധം പുലർത്തുക, ജീവിതവുമായി ബന്ധം പുലർത്തുക എന്നിവയും ചെയ്യുക. പുറത്തിറങ്ങി വിറ്റാമിൻ ഡി കഴിയുന്നത്ര ആഗിരണം ചെയ്യാൻ നോക്കുക. സംഗീതം, കലകൾ, ഫാഷൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളിൽ പോസിറ്റീവ് സ്വാധീനം ചെലുത്തി മനോനിലയിൽ നല്ലൊരു വ്യത്യാസം ഉണ്ടാക്കുമെന്നുള്ളതുകൊണ്ട് അത്തരം കാര്യങ്ങളിൽ വ്യാപൃതരാവാൻ ശ്രമിക്കുക.
മറ്റുള്ളവർക്ക് എന്തെങ്കിലും തരത്തിൽ സഹായം ചെയ്യുന്നത്, ആളുകളിൽ, അർത്ഥപൂർണ്ണമായ ജീവിതമാണ് ജീവിക്കുന്നത് എന്ന തോന്നലുണ്ടാക്കാൻ സഹായിക്കുന്നുണ്ട്.