Fri. Apr 19th, 2024

യു എ ഇ

Amb_Puri
ഇന്ത്യയും യു എ ഇ യും അഞ്ചു ഉടമ്പടികളിൽ ഒപ്പുവെച്ചു

എണ്ണ മേഖലയിൽ യു. എ ഇ യും ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പര്യവേഷണ ഉടമ്പടിയിൽ ഇന്ത്യ ശനിയാഴ്ച ഒപ്പുവെച്ചു.

ഇതാദ്യമായാണ് ഇന്ത്യൻ കമ്പനിയ്ക്ക് ഗൾഫിൽ പര്യവേഷണത്തിനു അവസരം ലഭിക്കുന്നതെന്ന് യു എ ഇ യിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരി പറഞ്ഞു. അബുദാബി നാഷനൽ ഓയിൽ കമ്പനിയുമായി ഒപ്പിട്ട ഒരു ഉടമ്പടി, ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിനു എണ്ണ പര്യവേഷണ പദ്ധതിയിൽ 10 ശതമാനം വിഹിതം ലഭിക്കുന്നതാണ്. അബുദാബി നാഷനൽ ഓയിൽ കമ്പനിയും ഇന്ത്യയും ഒപ്പിട്ട ഈ ഉടമ്പടി ആദ്യത്തേതാണെന്നും ഇത് 2018 മുതൽ 2057 വരെയുള്ള 40 വർഷത്തേക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ യിലെ എത്തിഹാദ് റെയിൽ‌വേയ്സ് വലിയൊരു വിപുലീകരണത്തിനു ഒരുങ്ങുകയാണെന്നും അവർ ഇന്ത്യയെ ഒരു പങ്കാളി ആയി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കറൻസി ഉടമ്പടി അനുസരിച്ച്, രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ്, ഇന്ത്യയുടെ രൂപയും, എമിറാത്തി ദിർഹവും ഉപയോഗിച്ച് നേരിട്ട് നടത്തും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനായി രണ്ടു രാജ്യങ്ങളുടേയും ഫൈനാൻഷ്യൻ ഇന്റെലിജൻസ് യൂണിറ്റ്, സഹകരണത്തോടെ പ്രവർത്തിക്കാനുള്ള ഒരു ഉടമ്പടിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലാണെങ്കിൽ, അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അതിന്റെ ക്യാമ്പസ് യു എ യിലും തുടങ്ങുമെന്നും, മണിപ്പാൽ സർവകലാശാലയുടെ യു എ യിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ദുബായിയിൽ ആരംഭിക്കുമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

“യു എ ഇ യുമായി ഇന്ത്യയുടെ ഇ മൈഗ്രേറ്റ് സംവിധാനം സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾ ഇവിടെ സന്ദർശക വിസയിൽ വരുകയും പിന്നീട് ഒരു ജോലിയിൽ ചേരുകയും ചെയ്യുന്നു. അവർ ഇ മൈഗ്രേറ്റ് വഴിയാണ് വരുന്നതെങ്കിൽ അവരുടെ എല്ലാ വിവരവും ഇന്ത്യയിലുണ്ടാവും. കരാർ അവർക്കും കൂടെ സമ്മതമാവട്ടെ എന്ന ഉദ്ദേശ്യത്തിൽ ഞങ്ങൾ അവരുടെ തൊഴിൽ നിയമങ്ങളുമായി സമന്വയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.”

ആകെ ഇന്ത്യയും യു എ ഇ യുമായി 5 ഉടമ്പടികൾ ഒപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *