Sat. Apr 27th, 2024

ചെന്നൈ, തമിഴ്‌നാട്

Frshly_logo10
ഫ്രെഷ്‌ലി, ഐ ആർ സി ടി സി, ടി എഫ് സി, എന്നിവരുമായി പങ്കാളിത്തത്തിലേക്ക്

ലോകത്തിലെ ആദ്യത്തെ ആഗോള ഓട്ടോമേറ്റഡ് ഭക്ഷ്യ വിതരണ ശൃംഖലയായ ഫ്രെഷ്‌ലി, ഐ ആർ സി ടി സി, ടി ഫ് എസ് (ട്രാവൽ ഫുഡ് സർവീസസ്) എന്നീ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നു.

ഇത്തരം കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ട്രാവൽ മാർക്കറ്റുകളിലേക്ക് ഫ്രെഷ്‌ലിയെ നയിക്കാൻ സഹായിക്കും. റെയിൽ‌വേ സ്റ്റേഷൻ, വിമാനത്താവളം, മറ്റുള്ള പ്രമുഖ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ, ഇന്ത്യയിലും ലോകമെമ്പാടും തന്നെ അവരുടെ കടകൾ സ്ഥാപിക്കാനും ഫ്രെഷ്‌ലിക്കു സാധിക്കും. ഐ റ്റി പാർക്കുകളിലും, കോർപ്പറേറ്റ് സ്ഥാപനങ്ങളിലും, ഹോസ്പിറ്റലുകളിലും ഫ്രെഷ്‌ലി കടകൾ ഉണ്ടായിരിക്കും.

“ഞങ്ങൾ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ വിവിധരാജ്യങ്ങളിലായി 1000 ത്തിൽ കൂടുതൽ കടകൾ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പല അന്തർദ്ദേശീയ ഭക്ഷ്യ ബ്രാൻഡുകളുമായി ചേർന്നു പ്രവർത്തിക്കുന്നു. അവരുടെ നൂഡിത്സും, ഉപ്പുമാ‍വും സിറിയലുകളും ഞങ്ങളുടെ കട വഴി വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ബന്ധങ്ങൾ കൂടുതൽ കമ്പനികളുമായുള്ള പങ്കാളിത്തത്തിനു വഴിതെളിക്കും” എന്ന് ഫ്രെഷ്‌ലിയുടെ സി ഇ ഓ സതീഷ് ചാമി വേലുമണി പറഞ്ഞു.

“നൂതനകണ്ടുപിടുത്തങ്ങൾ, സേവനത്തിലുള്ള വേഗത, പരിചയസമ്പന്നത, ഓഫറുകളിലെ കൃത്യത എന്നിവയാണ് ഞങ്ങൾ നോക്കുന്നത്. ഫ്രെഷ്‌ലിയിൽ, ഇക്കാര്യങ്ങളെല്ലാം ഒത്തുവരുന്നുണ്ട്. അതുകൊണ്ട് അവരുമായുള്ള പങ്കാളിത്തത്തിൽ സന്തോഷമേയുള്ളൂ” എന്ന് ട്രാവൽ ഫുഡ് സർവീസസിന്റെ ബിസിനസ്സ് ഹെഡും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഗൌരവ് ദിവാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *