Sat. Nov 16th, 2024

ചെന്നൈ

Chidambaram_budget11
കേന്ദ്രബജറ്റ് ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിച്ചെന്ന് പി. ചിദംബരം

2018- 2019 ലെ കേന്ദ്രബജറ്റ് മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിക്കുകയാണ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. ചിദംബരം പറഞ്ഞു.

ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ഭാവിയുടെ മോശമായ ചിത്രമാണ് രാജ്യം കാണാൻ പോകുന്നതെന്ന് ലൊയോള ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ബിസിനസ്സ് അഡ്മിനിസ്റ്റ്രേഷനിൽ ബജറ്റ് വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “പണപ്പെരുപ്പം കൂടും ധനക്കമ്മി വർദ്ധിക്കും. കൃഷിക്കാരുടെ ദുരിതം വർദ്ധിക്കും. ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും തൊഴിലില്ലാതെ ഇരിക്കും. കയറ്റുമതികൾ കുറയും. ഏതു രീതിയിലൂടെ നോക്കിയാലും ഈ ബജറ്റ് ഈ രാജ്യത്തെ തോൽപ്പിച്ചു.”ചിദംബരം പറഞ്ഞു. “ചുരുക്കത്തിൽ, ഈ സർക്കാർ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ് കണ്ടതിനുശേഷം, എനിക്കു പറയാനുള്ളത് ഈ സർക്കാർ ആറാമതൊരു ബജറ്റ് അവതരിപ്പിക്കില്ലല്ലോ എന്നതിനു ദൈവത്തിനു നന്ദി എന്നാണ്.”

ചിദംബരം പിന്നീട് ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയെ വിമർശിച്ചു. സർക്കാരിൽ ഇതിനു വേണ്ടി ഫണ്ട് ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. “ഈ പദ്ധതി വെളിച്ചം കാണില്ല. അഥവാ നടപ്പായാലും വികാസം വരാത്ത അവസ്ഥയിലായിരിക്കും. കൂടുതൽ രോഗങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കപ്പെടും. ഇത് മനസ്സിലാക്കാൻ വിഷമം പിടിച്ചതായതുകൊണ്ട് 99% ആൾക്കാരും ഈ പദ്ധതിയെക്കുറിച്ച് അറിയാൻ പോലും ശ്രമിക്കില്ല.” ഫെബ്രുവരി 8ന് ചിദംബരം ഈ ബജറ്റിനെക്കുറിച്ച് രാജ്യസഭയിലും ചോദ്യങ്ങളുന്നയിച്ചിരുന്നു. ധനക്കമ്മിയെ ഈ ബജറ്റ് കൂടുതൽ നാശത്തിലേക്ക് നയിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു.

നികുതിയടയ്ക്കേണ്ടത്, ധനാഢ്യന്മാരായ മുതാലാളികളേക്കാൾ, മിഡിൽ ക്ലാസ് ജനങ്ങളാണെന്നാണ് എൻ ഡി എ സർക്കാർ കരുതന്നതെന്ന് ജനങ്ങളോട് പറയണോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *