Tue. Oct 8th, 2024

ന്യൂഡൽഹി: റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാനൊരുങ്ങി മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് . റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുക. ഈ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം ഈ മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് മഞ്ഞുമ്മൽ ബോയ്സ്.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ  ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ് എസ് രാജമൗലിയുടെ ആർആർആർ എന്നീ ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്‌സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഇരുചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

മല‍യാളത്തിലെ  ഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് 200 കോടിക്ക് മുകളിൽ കളക്ഷൻ ബോക്സ് ഓഫീസിൽ നേടിയിട്ടുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.