തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. മോഷണത്തിന് ശേഷം കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടുന്നത്.
ഹരിയാനക്കാരായ സംഘം തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഏറ്റുമുട്ടലിനിടെ പ്രതികളില്‍ ഒരാള്‍ പോലീസിൻ്റെ വെടിയേറ്റുമരിച്ചു.
പ്രതികൾ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും ഏറ്റുമുട്ടലുണ്ടായിയെന്നും പൊലീസ് അറിയിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.