Sat. Jan 18th, 2025

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല. ഇബ്രാഹിം മുഹമ്മദ് ഖുബൈസിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു. ബുധനാഴ്ച രാവിലെ ടെലിഗ്രാമിലൂടെയായിരുന്നു അറിയിപ്പ്. 

വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ 2000ത്തോളം ആക്രമണങ്ങൾക്ക് പിന്നിൽ ഖുബൈസിയാണെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. മൂന്ന് ഇസ്രായേൽ സൈനികരെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയതും ഖുബൈസിയുടെ നേതൃത്വത്തിലാണെന്നും ഇസ്രായേൽസേന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ലെബനാനിലെ ഇസ്രായേൽ ആക്രമണം രൂക്ഷമാവുകയാണ്. ആക്രമണത്തിൽ 569 പേർ ആക്രമണങ്ങളിൽ മരിക്കുകയും 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.