Wed. Jan 22nd, 2025

 

കൊച്ചി: വേണാട് എക്‌സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു.

അതേസമയം, തിരക്ക് പരിഗണിച്ച് മെമു ട്രെയിന്‍ അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെയും വേണാട് എക്‌സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

ഏറ്റുമാനൂര്‍ കഴിഞ്ഞതോടെ ഒരു യുവതിക്ക് അസ്വസ്ഥത ഉണ്ടായി. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ വിവരമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.