Tue. Oct 8th, 2024

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് പിന്തുണയുമായി മുഖ്യമന്ത്രി. 

മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി പൂർണമായും തള്ളി പറഞ്ഞു. ഫോൺ വിളി പുറത്തു വിടുന്നത് ഒരു പൊതു പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇതാണ് അൻവർ ചെയ്യുന്നത്. ഇടതുപക്ഷ പശ്ചാത്തലമല്ല പിവി അൻവറിനുള്ളത്. അൻവർ വന്ന വഴി കോൺഗ്രസിൻ്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എഡിജിപി എംആർ അജിത്കുമാറിനെ തൽക്കാലം സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ നടപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.