Sun. Nov 3rd, 2024

ന്യൂഡൽഹി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു.

വെള്ളിയാഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പോലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ അറിയിച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.