Thu. Sep 19th, 2024

ന്യൂഡല്‍ഹി: കൊൽക്കത്തയിൽ വനിത ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ. 

സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചുവെന്നും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും സിബിഐ പറയുന്നു. വനിത ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ്, ഫോണിൽ സംസാരിച്ചതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു.

ഒമ്പത് തവണയാണ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് സന്ദീപ് ഘോഷിനെയും എസ്എച്ച്ഒ അഭിജിത്ത് മൊണ്ടലയേയും സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.