Thu. Sep 18th, 2025

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ. പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 ഉം ഹൈസ്കൂൾ ഭാഗത്തിലെ 20 ഉം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിലെ കിണറില്‍ നിന്നല്ല രോഗം പകര്‍ന്നതെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് ചെങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വെങ്ങേരി പറഞ്ഞു.