Fri. Sep 20th, 2024

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള  പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്ന് എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബ്.

ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് ഇപ്പോൾ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. 

അന്വേഷണം ഉടൻ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. അതേസമയം പി വി അൻവറിൻ്റെ പരാതിയിൽ എം ആർ അജിത് കുമാറിൻ്റെ മൊഴിയെടുക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും. മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി എഡിജിപിക്ക് കത്ത് അയച്ചു.