സെബി മേധാവി മാധബി പുരി ബുച്ചിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റി പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി) അന്വേഷിച്ചേക്കും. ഈ മാസം അവസാനത്തോടെ മാധബി പുരി ബുച്ചിനെ വിളിച്ചുവരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 29ന് ചേര്‍ന്ന സമിതിയുടെ ആദ്യയോഗത്തില്‍ സെബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബുച്ചിനെതിരായ ആരോപണങ്ങളെക്കുറിച്ചും അന്വേഷണിക്കണമെന്ന് നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അജണ്ടയില്‍ ചേര്‍ത്തത്.
വിപണി റെഗുലേറ്ററായ സെബിക്കും മേധാവിയായ മാധബി പുരി ബുച്ചിനുമെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അംഗങ്ങള്‍ പലരും ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് യോഗത്തില്‍ ഇത് ചേര്‍ത്തത്. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അധ്യക്ഷനായ സമിതിയില്‍ എന്‍ഡിഎയിലെയും പ്രതിക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിലെയും അംഗങ്ങളുണ്ട്. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം ഉയര്‍ന്നപ്പോള്‍ മുതലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യമാണ്.